താന്ന്യം: താന്ന്യം കണ്ണൻചിറ അമ്പലത്തുവീട്ടിൽ അബ്ദുറഹ്മാന്റെ മകൻ യൂസുഫലിയെ (58) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരം ഭാഗികമായി തളർന്ന ഇദ്ദേഹം പുഴക്ക് സമീപമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉച്ചക്ക് രണ്ടോടെ പൈനൂർ കുഴിക്കകടവ് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: താഹിറ. മക്കൾ: മൻസൂർ, ഷെമീന. സഹോദരങ്ങൾ: സിദ്ദീഖ്, നസീം, അബ്ദുൽ കരീം, റജീനാബി.