ഒല്ലൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. പടവരാട് എളവള്ളി ചന്ദ്രൻ (72) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26ന് ഔഷധിക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റ ചന്ദ്രനെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഒരാഴ്ച മുമ്പ് വീട്ടിലേക്ക് മാറ്റിയെങ്കിലും ചൊവാഴ്ച മരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: ഗിരിജ, ഗീത, സുമതി.