എടക്കര: ജ്യേഷ്ഠൻ മരിച്ചതിന്റെ പത്താം നാൾ അനുജൻ മരിച്ചു. മരുത കെട്ടുങ്ങലിലെ മൂര്‍ഖന്‍ അബുവാണ് (75) വ്യാഴാഴ്ച മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന് മരുതക്കടവിലെ അലവി പത്ത് ദിവസം മുമ്പ് മരിച്ചിരുന്നു. ഖദീജയാണ് മരിച്ച അബുവിന്റെ ഭാര്യ. മക്കള്‍: സുഹ്റ, ഷാഹിന, അബ്ദുല്‍ ബായിസ്, ശിഹാബുദ്ദീന്, സമീര്‍. മരുമക്കള്‍: യൂസുഫ്, റുബയ്യ, ഷിഫാന, സുഫൈറ.