കല്ലമ്പലം: റേഡിയോ ഏഷ്യയുടെ മുൻ പ്രോഗ്രാം ഡയറക്ടർ നാവായിക്കുളം വെട്ടിയറ ശ്യാമ ശ്രീയിൽ വെട്ടൂർ ജി. ശ്രീധരൻ എന്നറിയപ്പെട്ടിരുന്ന ജി. ശ്രീധരൻ പിള്ള (75) നിര്യാതനായി. യു.എ.ഇയിൽ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോൾ റാസ് അൽ ഖൈമയിൽനിന്നുള്ള ആദ്യ ഒരു മണിക്കൂർ പ്രക്ഷേപണം നയിച്ചത് വെട്ടൂർ ജി. ശ്രീധരൻ ആയിരുന്നു. 20വർഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്നു. 2018ൽ ഗൾഫ് റേഡിയോയിൽനിന്ന് റിട്ടയർ ചെയ്തു. ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് നാവായിക്കുളത്തെ വീട്ടുവളപ്പിൽ. ഭാര്യ: ജെ. ശ്യാമള കുമാരി. മക്കൾ: നിസ, ശിൽപ. മരുമക്കൾ: കൃഷ്ണകുമാർ, അനൂപ്.