വളാഞ്ചേരി: കേരള സ്റ്റേറ്റ് എക്സ്സർവിസ് ലീഗ് വളാഞ്ചേരി ഏരിയ പ്രസിഡന്റായിരുന്ന എടയൂർ പൂക്കാട്ടിരി അമ്പാൾ റോഡിന് സമീപം താമസിക്കുന്ന ജി.കെ ഹൗസിൽ ക്യാപ്റ്റൻ ഗോപി കുറുപ്പ് (ജി.കെ. കുറുപ്പ് -89) നിര്യാതനായി. ജില്ല വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് ഗവേണിങ് കൗൺസിൽ അംഗം, എം.ഇ.എസ് കെ.വി.എം കോളജ് പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1962ലെ ഇന്ത്യ-ചൈന, 1965ലെ ഇന്ത്യ-പാകിസ്താൻ, 1971ലെ ബംഗ്ലാ ലിബറേഷൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: പരേതയായ പങ്കജം (റിട്ട. ടീച്ചർ കെ.എം യു.പി സ്കൂൾ എടയൂർ). മക്കൾ: അനിത (അധ്യാപിക നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ കൊളത്തൂർ), ലതിക, സുനിത, സജിത, മരുമക്കൾ: ശശികുമാർ (കുറ്റിപ്പുറം), സുഭാഷ് (വെണ്ടല്ലൂർ), ശ്രീജിത്ത് (ബംഗളൂരു) .