കൂട്ടിലങ്ങാടി: വിമുക്ത ഭടനും മലപ്പുറം ജില്ല സൈനിക ക്ഷേമ ഓഫിസ് റിട്ട. ജീവനക്കാരനുമായ മുഞ്ഞക്കുളം മദ്റസക്ക് സമീപം കക്കാടൻ അഹമ്മദ് ഹാജി (84) നിര്യാതനായി. മുഞ്ഞക്കുളം ജുമാമസ്ജിദ് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ മങ്കരത്തൊടി നഫീസ. മക്കൾ: സാദത്ത് (ഫാർമസിസ്റ്റ്, കൂട്ടിലങ്ങാടി പഞ്ചായത്ത് പി.എച്ച്.സി, പടിഞ്ഞാറ്റുമുറി), സക്കീർ (കച്ചവടം), ഷാനവാസ് (ഫാർമസിസ്റ്റ്, ദുബൈ), സമീറ. മരുമക്കൾ: എ.ടി. നാണിയാപ്പു (വാഴക്കാട്ടിരി), മുനാസാദത്ത് (അരീക്കോട്), ആരിഫ (ഇരുമ്പുഴി), ഷമീമ (കുറുവ എ.യു.പി സ്കൂൾ അധ്യാപിക). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കടൂപ്പുറം ജുമാ മസ്ജിദിൽ.