വടക്കാഞ്ചേരി: പ്ലസ് ടു വിദ്യാർഥിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മംഗലം പുറപ്പുഴയിൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അലനാണ് (17) മരിച്ചത്. വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് പരിസരത്താണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. മിനിയാണ് മാതാവ്. സഹോദരൻ: അജിത്ത്.