കാഞ്ഞാണി: ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്കുളിലെ റിട്ട. ജീവനക്കാരനായ മണലൂർ പുത്തനങ്ങാടി പൊറ്റേക്കാട്ട് സുരേന്ദ്രനും (90) ഭാര്യ കമലാദേവിയുമാണ് (85) ഒരേ ദിവസം മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് വ്യാഴാഴ്ച പുലർച്ച വീട്ടിലാണ് സുരേന്ദ്രൻ മരിച്ചത്. ന്യുമോണിയ ബാധിച്ച് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കമലാദേവി രാവിലെ 10.50നാണ് മരിച്ചത്. മക്കൾ: രമേഷ്, രാജു, രാമദാസ്, മുരളി, മരുമക്കൾ: സിന്ധു, ബിന്ദു, പ്രജിത, നീതു.