വടകര: മത സാമൂഹിക രാഷ്ട്രീയ വ്യവസായ മേഖലയിലെ പ്രമുഖൻ കണ്ണൂക്കര കേളുബസാർ മാണിക്കോത്ത് കണ്ടി പി.കെ. മൊയ്തു ഹാജി (88) നിര്യാതനായി. ചന്ദ്രിക റീഡേഴ്സ് ഫോറത്തിെന്റയും ദുബൈ കെ.എം.സി.സിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളും നാട്ടിലും ദുൈബെയിലുമായി ദീർഘകാലം ജീവകാരുണ്യരംഗത്ത് മുൻനിരയിലുമായി പ്രവർത്തിച്ചു. കണ്ണൂക്കര മാടാക്കര മഹല്ലിൽ പ്രവർത്തിക്കുന്ന ദാറുൽ ഹിദായ തഹ്ഫീളുൽ ഖുർആൻ കോളജിന്റെ സ്ഥാപകനാണ്. നന്തി ദാറുസ്സലാം അറബി കോളജ് പ്രഥമ ദുബൈ കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: നബീസ ഹജ്ജുമ്മ. മക്കൾ: പി.കെ. അശ്റഫ് (സെക്രട്ടറി, മാടാക്കര മഹല്ല് ജമാഅത്ത് കമ്മിറ്റി), മൻസൂർ, നവാസ്, ഷറഫുദ്ദീൻ, സിറാജുദ്ദീൻ, ശരീഫ് (എല്ലാവരും ദുബൈ), സൈഫുന്നിസ. മരുമക്കൾ: മുസ്തഫ ഐകോത്ത് (ദുബൈ), സാബിറ (കുന്നുമ്മക്കര), ഷർമിനാസ് (പുല്ലൂക്കര), ഷൈമ (മേക്കുന്ന്), സുനൈന (ഏറാമല), ഉമ്മു ഹബീബ (എലാംകോട്), ജഫ്ന (പെരിങ്ങത്തൂർ). സഹോദരങ്ങൾ: സുഹറ, പരേതരായ പി.കെ. മഹമൂദ് ഹാജി, ഫാത്തിമ, അലീമ.