സൗദിയിൽ നിര്യാതനായി
കൂടരഞ്ഞി: കൂടരഞ്ഞി പെരുമ്പൂള സ്വദേശി പൂളക്കച്ചാലിൽ എ.പി. അബ്ദുറഹ്മാൻ (ബാബുട്ടി -51) സൗദിയിലെ അസീസിയയിൽ നിര്യാതനായി. 29 വർഷമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു. എട്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്നു സൗദിയിലേക്ക് തിരിച്ചത്. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഷാഫി, റാഫി, ഹസ്ന. മരുമകൻ: റംഷി (പൂവാട്ടുപറമ്പ്). മൃതദേഹം നാട്ടിലെത്തിക്കും.