സിവിൽ സ്റ്റേഷൻ: സതേൺ റെയിൽവേ കോഴിക്കോട് പാഴ്സൽ ഹാന്റ്ലിങ് കോൺട്രാക്ടർ ചീലങ്ങാട്ട് പുഷ്പരാജ് (71) നിര്യാതനായി. വേങ്ങേരി അർബൻ സൊസൈറ്റി ഡയറക്ടർ, ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഹസീന. മകൻ: അർജുൻ. സഹോദരങ്ങൾ: ശാന്ത, ഹൈമാവതി, പരേതരായ ഡോ. വിശ്വനാഥ്, ദേവദാസ്, വേണുഗോപാൽ, സൗമിനി, കാഞ്ചന. സഞ്ചയനം തിങ്കളാഴ്ച.