പന്തളം: തുമ്പമൺ പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്ററും തുമ്പമൺ എം.ജി ഹൈസ്കൂൾ മുൻ അധ്യാപകനുമായ തുമ്പമൺ മഠത്തിൽ എം.ഒ. ഡേവിഡ് (89) നിര്യാതനായി. ഭാര്യ: കൊട്ടാരക്കര ചിറയിൽ കുടുംബാംഗം പി. ആച്ചിയമ്മ (റിട്ട. അധ്യാപിക കടമ്പനാട് സെന്റ് തോമസ് ഹൈസ്കൂൾ ). മക്കൾ: ആനി എം. ഡേവിഡ്, തോമസ് എം. ഡേവിഡ് (കൈറ്റ് മാസ്റ്റർ ട്രെയിനർ, പത്തനംതിട്ട). മരുമക്കൾ: ഷാജി, ജൂലിയറ്റ് മേരി ജോർജ് (കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).