വടശ്ശേരിക്കര: ചിറ്റാർ വയ്യാറ്റുപുഴയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് മരിച്ചു. വയ്യാറ്റുപുഴ കക്കുഴിയത്ത് രാജപ്പൻപിള്ളയാണ് (65) മരിച്ചത്. ഭാര്യ വിജയകുമാരിയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജപ്പൻപിള്ള ലോട്ടറി വിൽപനക്കാരനായിരുന്നു. അർബുദബാധിതനായി ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വയ്യാറ്റുപുഴയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് പോയത്. വിഷം കഴിച്ചശേഷം വിജയകുമാരി രാജപ്പൻപിള്ളക്ക് രക്തസമ്മർദം കൂടി അവശനായി കിടക്കുകയാണെന്ന് ബന്ധുക്കളെയും മക്കളെയും വിളിച്ച് അറിയിച്ചിരുന്നു. ചിറ്റാർ പൊലീസ് കേസെടുത്തു.