പെരുമ്പഴുതൂർ: ആലംപൊറ്റ അനിക്കുട്ടൻ നഗർ മടയൻകോട് വീട്ടിൽ പരേതനായ രാമചന്ദ്രൻനായരുടെയും ലളിതമ്മയുടെയും മകൻ ആർ. കുമാർ സതീഷ് (52, കെ.എസ്.ആർ.ടി.സി സെൻട്രൽ വർക്സ്, പാപ്പനംകോട്) നിര്യാതനായി. ഭാര്യ: ആർ.എസ്. അനിത. മക്കൾ: അഭിജിത്, അഭിനവ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.