വർക്കല: മുതിർന്ന കോൺഗ്രസ് നേതാവും സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിമാരിലൊരാളുമായ ശ്രീനിവാസപുരം അമൃതത്തിൽ പി.കെ. വിദ്യാധരൻ (അപ്പുഅണ്ണൻ-88) നിര്യാതനായി. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ് തിരുവനന്തപുരം ജില്ല സെക്രട്ടറി, കെ.പി.സി.സി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച സഹകാരികളിലൊരാളുമായിരുന്നു. ചെമ്മരുതി ക്ഷീരവ്യവസായ സഹകരണസംഘം, വർക്കല ഹൗസിങ് സഹകരണസംഘം, വർക്കല റൂറൽ സർവിസ് സഹകരണസംഘം എന്നിവയുടെ സ്ഥാപക പ്രസിഡന്റാണ്. യൂത്ത്ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ഘടകത്തിന്റെ ചെയർമാനായും ദേശീയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂനിയന്റെ പ്രസിഡന്റ്, എസ്.എൻ. ട്രസ്റ്റ് ബോർഡംഗം, ശിവഗിരി തീർഥാടന കമ്മിറ്റി അംഗം തുടങ്ങി വിവിധ നിലകളിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ. പൽപു ഫൗണ്ടേഷന്റെ സ്ഥാപക സെക്രട്ടറിയാണ്. ഭാര്യ: പരേതയായ പ്രഭ (റിട്ട. അധ്യാപിക). മക്കൾ: ചിത്ര (ശിവഗിരി എച്ച്.എസ്.എസ്), രേഖ (സിംഗപ്പൂർ), വിദ്യ (ദുബൈ). മരുമക്കൾ: പി.വി. സുരേഷ്, അനിൽ, ബി. റോബിൻ