പേരാമ്പ്ര: തണ്ടോറപ്പാറ കിഴക്കൻ പേരാമ്പ്ര രാമസദനത്തിൽ സി. നാരായണ മാരാർ (സി.എൻ. മാരാർ-88) നിര്യാതനായി. കൽപത്തൂർ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, ബി.ജെ.പി കൂത്താളി മണ്ഡലം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കമാലക്ഷി മാരസ്യാർ. മക്കൾ: സുരേഷ്കുമാർ, വിനോദ് കുമാർ, സോമലത, സതീഷ്കുമാർ. മരുമക്കൾ: പുഷ്പ, ഷൈലജ, സത്യനാഥൻ, വിനീത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.