പത്തനംതിട്ട: വള്ളിക്കോട് ചെമ്പത പാലത്തിന് സമീപം പാടത്തിനോട് ചേർന്ന് മരത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊടുമൺ മിച്ചഭൂമിയിലെ താമസക്കാരനായ രാജേഷാണ് (41) മരിച്ചത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാട്ടുകാരാണ് കാണുന്നത്. ഇയാളെ കുറച്ചുദിവസമായി കാണാനില്ലായിരുന്നു.