കിഴക്കേ കല്ലട: കൊടുവിള പാലവിള വീട്ടിൽ ജെ. ജോൺ (72-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ പി. മേരിക്കുട്ടി (റിട്ട. അധ്യാപിക). മക്കൾ: മനോജ് (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം), പ്രമോദ് (റേഷനിങ് ഇൻസ്പെക്ടർ, ആലപ്പുഴ). മരുമക്കൾ: അനൂപ മനോജ് (മാനേജർ, കാനറ ബാങ്ക്), സയോന പ്രമോദ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയ സെമിത്തേരിയിൽ.