പേരാമ്പ്ര: ഹൈസ്കൂളിന് സമീപം കിഴിഞ്ഞാണ്യം ചങ്ങരത്തു കുന്നുമ്മൽ കെ.കെ. നാരായണൻ (86) നിര്യാതനായി. പയ്യോർമല വീവേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: നാരായണി ( റിട്ട. അധ്യാപിക പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: സജീവ് (അഭിനയ ഫാൻസി കിഴിഞ്ഞാണ്യം), സുജേഷ് (യു.എസ്), സജിനി (അധ്യാപിക പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), സജിത (അധ്യാപിക എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ പരപ്പനങ്ങാടി). മരുമക്കൾ: സജിനി (മേപ്പയ്യൂർ), ദേവയാനി (യു.എസ്), ശ്രീനിവാസൻ (റിട്ട. മാനേജർ സെൻട്രൽ വെയർ ഹൗസ് വെസ്റ്റ് ഹിൽ), സുരേന്ദ്രമോഹൻ (അധ്യാപകൻ എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ പരപ്പനങ്ങാടി).