കൂറ്റനാട്: വട്ടംകുളം സി.പി.എൻ.യു.പി സ്കൂൾ മുൻകാല മലയാള അധ്യാപകനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന ചാലിശ്ശേരി കവുക്കോട് കുന്നത്ത് മന കെ.എ. ശങ്കരൻ നമ്പൂതിരി (77) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: അരുൺ ശങ്കർ (കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ, ചാലിശ്ശേരി), അഞ്ജു വാസുദേവൻ (ബംഗളൂരു). മരുമക്കൾ: സജിത, വാസുദേവൻ.