പഴുവിൽ: ചിറക്കൽ ഇഞ്ചമുടി സ്വദേശി കടുങ്ങാട്ടുപറമ്പിൽ ഹംസയുടെ മകൻ അബ്ദുൽ സത്താർ (49) അബൂദബിയിൽ നിര്യാതനായി. രണ്ടു പതിറ്റാണ്ടിലേറെയായി അബൂദബിയിൽ ജോലി ചെയ്യുന്ന അബ്ദുൽ സത്താർ അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. മാതാവ്: നബീസ. ഭാര്യ: സജിന. മക്കൾ: റിഷാൽ, മിഷാൽ. ഖബറടക്കം നാട്ടിൽ പിന്നീട് നടത്തും.