മുള്ളൂർക്കര: മുള്ളൂർക്കര സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ ഇരുന്നിലംകോട് വായനശാല ഹാളിൽ മരിച്ച നിലയിൽ. ഇരുന്നിലം കോട് ചിറക്കാട്ടിൽ വീട്ടിൽ പരേതനായ കുമാരന്റെ മകൻ പ്രദീപിനെ (43) ആണ് ഞായറാഴ്ച വൈകീട്ട് നാലോടെ മരിച്ച നിലയിൽ കണ്ടത്. വായനശാലയിലേക്ക് ബുക്ക് എടുക്കാൻ എത്തിയവരാണ് കണ്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. അവിവാഹിതനാണ്. മാതാവ്: ഓമന. സഹോദരങ്ങൾ: പ്രമോദ്, പ്രവിത.