തേഞ്ഞിപ്പലം: പാണമ്പ്ര എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിന് സമീപം പണിക്കർപുറായ മുണ്ടത്തടത്തിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. സി.പി.എം പണിക്കർ പുറായ ബ്രാഞ്ചംഗമാണ്. സി.പി.എം തേഞ്ഞിപ്പലം ലോക്കൽ കമ്മിറ്റി അംഗം, പണിക്കർ പുറായ ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറി, ഐ.ഒ.സി പ്ലാന്റ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല. മക്കൾ: ശൈലേശൻ (കെ.എസ്.ഇ.ബി, തലപ്പാറ സെക്ഷൻ), വിനോദ് കുമാർ, അജിത, മഞ്ജുഷ, വീരേന്ദ്രകുമാർ. മരുമക്കൾ: ഷൈജ, രേഖ, ശശിധരൻ (ചെട്ടാർമാട്), പരേതനായ ഷാജി, അനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.