പന്തീരാങ്കാവ്: ഓട്ടോഡ്രൈവറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞാമൂല ആശാരിക്കണ്ടി പറമ്പിൽ താമസിക്കുന്ന പാവങ്ങാട് മണിയേരിക്കണ്ടി പ്രശാന്ത് കുമാറാണ് (45) ആത്മഹത്യ ചെയ്തത്. മൃതദേഹത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം. ഭാര്യയും മക്കളും ഒരാഴ്ച മുമ്പ് സ്വന്തം വീട്ടിലേക്കു പോയിരുന്നു. ബുധനാഴ്ച മുതൽ പ്രശാന്തിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ഞായറാഴ്ച ഉച്ചയോടെ സഹോദരന്മാർ വീട്ടിൽ വന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പന്തീരാങ്കാവ് എസ്.ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. കോവിഡിനുശേഷം സമീപ പ്രദേശങ്ങളിൽ ഓട്ടോയിൽ ചായയും കടിയും വിൽക്കുകയായിരുന്നു. ഭാര്യ: ശ്രീജിഷ. മക്കൾ: അക്ഷയ്, കിരൺ, പ്രത്യുഷ്.