റാന്നി: തോട്ടമൺ മീമ്പള്ളിൽ എം.പി. രാജശേഖരൻ (റിട്ട. റാന്നി സഹകരണ ബാങ്ക് -62) നിര്യാതനായി. റാന്നി വിദ്യ കോളജ് പ്രിൻസിപ്പൽ, സി.പി.എം റാന്നി ലോക്കൽ കമ്മിറ്റി അംഗം, റാന്നി തോട്ടമൺകാവ് ദേവസ്വം കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ശശികല രാജശേഖരൻ (റാന്നി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം). മക്കൾ: അശ്വിൻ രാജ്, അമൽ രാജ്. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.