ഷൊർണൂർ: രാവിലെ പണിക്ക് പോയ ആൾ ചായക്കടയിൽ കുഴഞ്ഞുവീണ് മരിച്ചു. കണയം ചെമ്മംകുന്നത്ത് മായ്ക്കരപറമ്പിൽ വേലായുധനാണ് (66) മരിച്ചത്. ഞായറാഴ്ച കുറുവട്ടൂരിലെ പണിസ്ഥലത്തേക്ക് പോയ വേലായുധൻ രാവിലെ എട്ടരയോടെ ഇവിടെയുള്ള ചായക്കടയിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വല്ലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, ഷിജില. മരുമക്കൾ: സുരേഷ്, പ്രവീണ.