ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് നേതാവും ഇരിങ്ങാലക്കുട സഹകരണ ബാങ്ക് ഡയറക്ടറും ചെട്ടിപറമ്പ് എസ്.എന്‍.ഡി.പി ശാഖ മുന്‍ പ്രസിഡന്റുമായ ചേരംപറമ്പിൽ രാമന്റെ മകൻ ജയബാലൻ (77) നിര്യാതനായി. ഭാര്യ: തങ്കം (റിട്ട. അധ്യാപിക). മക്കൾ: ജിത, പൂർണിമ, ശ്രീറാം (യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്റ്, ഐ.ടി.യു ബാങ്ക്). മരുമക്കൾ: ബിനോയ് കുഞ്ഞിലക്കാട്ടിൽ, സാബു കുറുമ്പംകണ്ടത്ത്, നീന. സംസ്കാരം പിന്നീട്.