കോട്ടക്കൽ: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശി കാട്ടില്‍ ഉസ്മാന് (50) ത്വാഇഫില്‍ നിര്യാതനായി. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ത്വാഇഫ് സിറ്റിയില്‍ ബൂഫിയ ജീവനക്കാരനായിരുന്നു. 28 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചുപോയത്. ത്വാഇഫില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ കോയക്കുട്ടി ഹാജി. മാതാവ്: ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: സാജിദ. മക്കൾ: മുഫീദ, ഉവൈസ്, മാശിത്ത. മരുമകൻ: ഇസ്ഹാഖ്. സഹോദരങ്ങൾ: ഉമ്മർ, അബ്ദുസ്സലാം, ഫൈസൽ, കുഞ്ഞികതിയമ്മ.