തിരുവല്ല: തിരുവല്ല നഗരസഭ മുൻ കൗൺസിലർ തുകലശ്ശേരി മാലിയിൽ പുത്തൻപുരയിൽ വീട്ടിൽ എം.എസ്. മനോജ് കുമാർ (സന്തോഷ് -56) നിര്യാതനായി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ വീട്ടിൽ കുഴഞ്ഞുവീണ മനോജിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നുതവണ നഗരസഭ കൗൺസിലറായിരുന്നു. ശ്രീവല്ലഭ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, ബി.എം.എസ് മേഖല സെക്രട്ടറി, യുവമോർച്ച താലൂക്ക് സെക്രട്ടറി, ആർ.എസ്.എസ് നഗർ സമ്പർക്ക പ്രമുഖ്, തിരുവല്ല സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കാട്ടുക്കര ചുടുകാട്ടിൽ വീട്ടിൽ പ്രീത. മകൾ: ശ്യാംഭവി (എട്ടാം ക്ലാസ് വിദ്യാർഥിനി, തിരുവല്ല അമൃത വിദ്യാലയം).