ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ കറുകത്തറയിൽ കെ.എം. ബഷീർ (63-റിട്ട. എ.ടി.ഒ) നിര്യാതനായി. കാപ്പിൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കാപ്പിൽ ഈസ്റ്റ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നീനിലകളിൽ സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. ഭാര്യ: ഷാമില ബഷീർ (കൃഷ്ണപുരം മുൻ പഞ്ചായത്ത് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: നഹ്ദ ബഷീർ, നാഷിദ ബഷീർ, നിഷാന ബഷീർ. മരുമക്കൾ: അർഷദ് (യു.എ.ഇ), നൗഫൽ (സൗദി), ഫിർദൗസ് (സൗദി). സഹോദരങ്ങൾ: ഷരീഫ് കുഞ്ഞ് (ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മുൻ സെക്രട്ടറി), കെ.എം. സലീം (സൗദി), ലൈലബീവി.