കാരന്തൂർ: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോണോട്ട് കുന്നത്തരിയിൽ അബ്ദുല്ലയുടെ മകൻ നിസാർ (40) ആണ് മരിച്ചത്. മാതാവ്: ഹലീമ. ഭാര്യ: ഹൈറുന്നിസ. മക്കൾ: അന്ന നസ്റിൻ, ജന്ന നസ്റിൻ, മിന്ന നസ്റിൻ. സഹോദരങ്ങൾ. റിയാസ്, നസീറ, ജംഷീർ.