കാരപ്പറമ്പ്: നെല്ലിക്കാവ് ക്ഷേത്രത്തിനു സമീപം ശ്രുതിയിൽ കെ. ശ്രീധരൻ നായർ (83, റിട്ട. ആംഡ് പൊലീസ് ഇൻസ്പെക്ടർ, കെ.എ.പി) നിര്യാതനായി. ഭാര്യ: പി.തുളസി (റിട്ട. സൂപ്രണ്ട്, കോഴിക്കോട് കോർപറേഷൻ). മക്കൾ: പി.ജയകുമാർ (ബിസിനസ് കൺസൾട്ടന്റ്), പി. ശ്രീജിത്ത് (സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), മേജർ പി.സുധിൻ (ഇന്ത്യൻ ആർമി). മരുമക്കൾ: കെ.ജി. ഗീത,ടി. പ്രീത, ശ്രീദിവ്യ. സഹോദരങ്ങൾ: ഗൗരി അമ്മ, പരേതരായ സരോജിനി അമ്മ, സൗദാമിനി അമ്മ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ.