കോഴിക്കോട്: വയനാട് റോഡിൽ മനോരമ പ്രസ്സിന് എതിർവശം "സഹർ" വീട്ടിൽ താമസിക്കുന്ന ഡോ. കെ.സി. അബൂബക്കർ (84) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു. ദീർഘകാലം കുവൈറ്റിൽ കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: ആർ.പി സുഹ്റ (പൂനൂർ). മക്കൾ: ഡോ. ഷെഫീഖ് അബൂബക്കർ (കുവൈറ്റ്), ഡോ. ഷാജൽ അബൂബക്കർ (കുവൈറ്റ്), ശുജൂൺ അബൂബക്കർ, ഷാഹിൻ അബൂബക്കർ (എംബ്രിയോളജിസ്റ്റ്, എ.ആർ.എം.സി പെരിന്തൽമണ്ണ). മരുമക്കൾ: എൻ.കെ ഹാരിസ് (പരിസൺസ്), സമീറ ഷെഫീഖ്, റൈഹാനത് ഷാജൽ, ലാമിയ ഷാഹിൻ. കബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കണ്ണൻപറമ്പ് ജുമാ മസ്ജിദിൽ.