ബാലുശ്ശേരി: സഹോദരന്റെ നാൽപത്തിയൊന്നാം ചരമദിനചടങ്ങിനെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു. മുക്കം കാരമൂല പുഴിയോരമ്മൽ സുമതിയാണ് (62) ആണ് മരിച്ചത്. കഴിഞ്ഞമാസം ബാലുശ്ശേരിയിൽവെച്ച് അപകടത്തിൽ മരിച്ച കിനാലൂർ പിലാതോട്ടത്തിൽ ശശിധരന്റെ നാൽപത്തിഒന്നാം ചരമദിന ചടങ്ങിനെത്തിയതായിരുന്നു ഇവർ. ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭർത്താവ്: പരേതനായ ചോയി. മകൾ: പരേതയായ സജിത. മരുമകൻ. ബാബു (നരിക്കുനി)