ചാവക്കാട്: തിരുവത്ര കുഞ്ചേരി ശിവക്ഷേത്ര കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കയപ്പള്ളത്ത് പരേതനായ ശേഖരന്റെ മകൻ ധനേഷാണ് (47) മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം പഴക്കമുള്ള മൃതദേഹം കുളത്തിലെ പുല്ലും ചണ്ടിയും പടർന്നുപിടിച്ച ഭാഗത്തായിരുന്നു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ധനേഷ് സാധാരണ വീട്ടിൽ നിന്ന് പോയാൽ രണ്ടുമൂന്നു ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയിരുന്നത്. അതിനാൽ, രണ്ടു ദിവസമായി കാണാതിരുന്നിട്ടും അന്വേഷിച്ചിരുന്നില്ല. മാതാവ്: നിർമല. സഹോദരിമാർ: സീന, ധന്യ.