ചെറുതുരുത്തി: വീടിന്റെ പുറത്ത് കസേരയിൽ കയറി ബൾബ് ഫിറ്റ് ചെയ്യുന്നതിനിടെ കസേരയിൽനിന്ന് തെന്നിവീണ് വയോധികൻ മരിച്ചു. പുതുശ്ശേരി ചോലയിൽ വീട്ടിൽ രാമൻ (കോത -79) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 4.30നാണ് സംഭവം. കസേരയിൽനിന്ന് വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഓടിയെത്തിയത്. കൈക്കും തലക്കും പരിക്കേറ്റ രാമനെ ആദ്യം ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനു ശേഷം മരിക്കുകയായിരുന്നു.
ഭാര്യ: കമലം. മക്കൾ: ഇന്ദിര, ഗോപാലകൃഷ്ണൻ, മണികണ്ഠൻ, ബിന്ദു (വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ബീന. മരുമക്കൾ: ശിവൻ, സതി, രമ, രാജൻ, മനോജ്. സംസ്കാരം പുതുശ്ശേരി പുണ്യതീരത്ത് നടന്നു.