ചെറുതുരുത്തി: വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിനെ വളർത്തിക്കൊണ്ടുവരുന്നതിൽ ഏറെ പങ്കുവഹിച്ച താഴപ്ര കാരാഞ്ചേരി വീട്ടിൽ വീരാൻകുട്ടി മുസ്ലിയാർ (80) നിര്യാതനായി. മുസ്ലിം ലീഗ് പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെയും സമസ്ത കേരള ജംഇയ്യതുൽ ഉലമ മുള്ളൂർക്കര റേഞ്ചിന്റെയും ഭാരവാഹിയായിരുന്നു. നൂറുൽഹുദ യതീംഖാന വൈസ് പ്രസിഡന്റ്, താഴപ്ര ജുമാമസ്ജിദ് മഹല്ല് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: സെയ്തുമുഹമ്മദ്, അബൂബക്കർ (ഇരുവരും ബഹ്റൈൻ), ആസിയ, റുക്കിയ ഫാത്തിമ, നഫീസ, ബുഷറ. മരുമക്കൾ: സൈതലവി ഉമ്മർ, ഇസ്മായിൽ, മജീദ്, നസീർ, സാഹിറ, ജുബൈരിയ.