ഉടുമ്പന്നൂർ: നിരപ്പുകണ്ടത്തിൽ എൻ.ജെ. ജോസഫ് (85) നിര്യാതനായി. ഭാര്യ: പുത്തിരിക്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ജെസി, സജനി, ജെമിനി (അസി. കോഓഡിനേറ്റർ, ജില്ല സാക്ഷരത മിഷൻ, ഇടുക്കി), മിനി (അസി. ഫീൽഡ് ഓഫിസർ, വെറ്ററിനറി ഹോസ്പിറ്റൽ, പെരുവന്താനം). മരുമക്കൾ: പ്രഫ. കെ.വി. തോമസ് കാക്കുഴിയിൽ (മരിയൻ കോളജ്, കുട്ടിക്കാനം, റിട്ട. സെന്റ് തോമസ് കോളജ്, പാലാ), ജോയി ജോസഫ് കുരിശിങ്കൽ (റിട്ട. കെ.എസ്.ആർ.ടി.സി), എം.ജെ. സാജു മുണ്ടക്കാപ്പിള്ളിൽ കഞ്ഞിക്കുഴി (ഗവ. ഇലക്ട്രിക്കൽ കോൺട്രാക്ടർ), കെ.വി. തോമസ് കാക്കോലിൽ മുണ്ടക്കയം (റിട്ട. അസി. ഫീൽഡ് ഓഫിസർ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.