കുമളി: വിവാഹ കൂദാശക്കിടെ കുഴഞ്ഞുവീണ വൈദികൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. തേക്കടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി എൻ.പി. ഏലിയാസ് കോർ എപ്പിസ്കോപ്പയാണ് (63) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികനും മുൻ മാനേജിങ് കമ്മിറ്റി അംഗവുമാണ്. സംസ്കാരം പിന്നീട് നടക്കും. ശാന്തിഗ്രാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയാണ് മാതൃ ഇടവക. ഭാര്യ: അന്ന (ലിസി). മക്കൾ: ജോയ്സ്, പരേതനായ ജെയ്സൺ.