ചെറുതോണി: തടിയമ്പാട് സുവർണയിൽ അഡ്വ. എം.എം. രാജപ്പൻ (73) നിര്യാതനായി. ഇടുക്കി ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജർ, ഡയറക്ടർ, എ.കെ.ഡി.സി.ബി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ്, ഇടുക്കി ജനശ്രീ മിഷൻ ജനറൽ മാനേജർ, വിവിധ സഹകരണ ബാങ്കുകളുടെ നിയമോപദേശകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കെ.എ. ആനന്ദവല്ലി (ഇടുക്കി ജില്ല സഹകരണ ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ). മക്കൾ: സുവർണ, സുദീപ്. മരുമക്കൾ: വിഷ്ണു (മെഡിക്കൽ ഓഫിസർ), അനു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.