അരീക്കോട്: മുണ്ടമ്പ്ര കരിക്കാടൻപൊയിൽ ചോയക്കാട്ടുതൊടി ഇബ്രാഹീമിന്റെ മകൻ കെ.സി. അബ്ദുറസാഖ് മുസ്ലിയാർ (52) നിര്യാതനായി. കിഴിശ്ശേരി, ബാലത്തിൽ പുറായി, കടാങ്കോട്, അള്ളാംകുളം, മഴൂർ, നെല്ലിപ്പറമ്പ്, ചോലാരിദാൽ എന്നിവിടങ്ങളിൽ സദർ മുഅല്ലിമായി സേവനമനുഷ്ഠിച്ചു. മാതാവ്: ഖദീജ. ഭാര്യ: റുഖിയ്യ. മക്കൾ: മുഹമ്മദ് സലാഹുദ്ദീൻ, മുഹമ്മദ് നിസാമുദ്ദീൻ, ബാസിത്, മുഹമ്മദ് റാസി, മുബശ്ശിറ. സഹോദരങ്ങൾ: സിദ്ദീഖ്, സൈനുൽ ആബിദ്.