അരക്കുപറമ്പ്: ഇളയകുരമ്പ് മന ശ്രീകുമാരൻ നമ്പൂതിരി (78) നിര്യാതനായി. നായാട്ടുതൊടി ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ആർ.എസ്.എസ് താലൂക്ക് സമ്പർക്ക പ്രമുഖ്, ബി.ജെ.പി നിയോജക മണ്ഡലം ട്രഷറർ, അങ്ങാടിപ്പുറം വിദ്യാനികേതൻ പ്രധാനാധ്യാപകൻ, വിദ്യാനികേതൻ സങ്കുൽ സംയോജകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നളിനി അന്തർജനം (റിട്ട. അധ്യാപിക). മക്കൾ: നിഷ, നിത്യ, നീത (മൂന്നുപേരും അധ്യാപികമാർ). മരുമക്കൾ: പുരുഷോത്തമൻ, സുശാന്ത്, അനൂപ്.