കൊല്ലം: മുൻ എ.ഒ.സി സെക്കന്ധരാബാദ് ആൻഡ് ജൂനിയർ നാഷനൽ ഫുട്ബാൾ കളിക്കാരനും പരിശീലകനുമായ ഇരവിപുരം ശ്രീനഗർ -104 അമൽ നിവാസിൽ അലക്സാണ്ടർ സ്റ്റീഫൻ (73) നിര്യാതനായി. ഭാര്യ: മറിയാമ്മ അലക്സ്. മക്കൾ: അശോക്, അമൽ, ആശ. മരുമക്കൾ: പൊന്നി, ആശ, സുമേഷ്. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് തോപ്പിൽപള്ളി സെമിത്തേരിയിൽ.