അഞ്ചൽ: ഗൃഹനാഥനെ വീടിന് സമീപത്തെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടയം മൈനിക്കോട് സുധ വിലാസത്തിൽ ബാബു (62) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10ഓടെ ബാബു വീട്ടിൽനിന്ന് പുറത്തേക്ക് പോയതാണെന്ന് പറയപ്പെടുന്നു. രാത്രി ഏറെ വൈകിയും കാണാത്തതിനെത്തുടർന്ന് ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മേസൺ തൊഴിലാളിയാണ് ബാബു. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോമോർട്ടം നടത്തിയ ശേഷം വൈകീട്ട് അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുധ. മക്കൾ: ശുഭ, ബാലു. മരുമക്കൾ: രതീഷ്, നന്ദിനി.