കണ്ണനല്ലൂർ: ആറാട്ടുവിള പരേതനായ ഹാജി എസ്. പരീത്കുഞ്ഞിന്റെ മകൻ മസൂദ് ലാൽ (62, ലാലാ ആറാട്ടുവിള) അജ്മീറിൽ നിര്യാതനായി. 15 വർഷം തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് അംഗമായും ഒരു തവണ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, കണ്ണനല്ലൂർ പൗരസമിതി വൈസ് പ്രസിഡന്റ്, കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ്, തൃക്കോവിൽവട്ടം പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മാതാവ്: ഫാത്തിമാബീവി. ഭാര്യ: നജ്മുന്നിസ. മക്കൾ: സനൂദ് ലാൽ, മുഹമ്മദ് സിനാൻ, മുഹമ്മദ് സിയാദ്. മരുമകൾ: റീന. ഖബറടക്കം ഞായറാഴ്ച കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.