പാലാ: മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പാലാ ചിറ്റാർ പുള്ളോലിൽ സിറിൾ പി. ജോസഫ് (49) നിര്യാതനായി. കടനാട് പുള്ളോലിൽ പരേതനായ ജോസഫിന്റെ മകനാണ്. തഹസിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും രോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നതിനാൽ ചുമതലയേറ്റിരുന്നില്ല. മികച്ച വില്ലേജ് ഓഫിസർക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: ജാസ്മിൻ (അധ്യാപിക, ചാവറ പബ്ലിക് സ്കൂൾ, പാലാ) വടക്കഞ്ചേരി തോലാനിക്കൽ കുടുംബാംഗം. മക്കൾ: നോറ മറിയം സിറിൾ, നോഹർ ഔസേപ്പ് സിറിൾ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചിറ്റാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.