അരൂർ: ബൈക്കിന് പിന്നിൽ കാറിടിച്ച് പിൻസീറ്റ് യാത്രികനായ യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചയാൾക്ക് ഗുരുതരപരിക്കേറ്റു. പിന്നിലിരുന്ന എരമല്ലൂർ അറയനാടിയിൽ രജനീഷാണ് (33) മരിച്ചത്. ബൈക്ക് ഓടിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ ഡ്രൈവർ ജയകുമാറിനെ (45) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഞായറാഴ്ച രാത്രി 10.30ന് എരമല്ലൂർ കവലക്ക് വടക്കുവശം മിഥില ഹോട്ടലിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തുമൊത്ത് ബൈക്കിൽ വരുമ്പോൾ പിന്നിലൂടെ വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. രജനീഷ് അവിവാഹിതനാണ്. പരേതരായ വിജയൻ-ഹൈമ ദമ്പതികളുടെ മകനാണ്. രതീഷ്, അനീഷ്, പരേതനായ വിനീഷ് എന്നിവർ സഹോദരങ്ങളാണ്. കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു.