ആലപ്പുഴ: സി.പി.ഐ ആലപ്പുഴ ജില്ല കൗൺസിൽ അംഗവും ജില്ല കൗൺസിൽ ഓഫിസ് സെക്രട്ടറിയുമായിരുന്ന ജില്ല കോടതി വാർഡിൽ പുത്തൻവീട്ടിൽ ജി. വാസുദേവൻ (85) നിര്യാതനായി. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി, ആലപ്പുഴ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, എ.ഐ.ടി.യു.സി താലൂക്ക് സെക്രട്ടറി, പറവൂർ ഖാദി സഹകരണ സംഘം പ്രസിഡന്റ്, ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല പ്രസിഡന്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജെ. വിജയാദേവി (റിട്ട. നഴ്സ്, മെഡിക്കൽ കോളജ്, ആലപ്പുഴ). മക്കൾ: ശ്രീരേഖ (ഫ്ലോറിഡ), ഗോപകുമാർ (എൽ.ഐ.സി ബ്രാഞ്ച് മാനേജർ, മുംബൈ). മരുമക്കൾ: ശ്രീരേഖ, ശാരി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആലപ്പുഴ ചാത്തനാട് ശ്മശാനത്തിൽ.