അമ്പലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫിസിലെ അസി. വില്ലേജ് ഓഫിസര്‍ കരുമാടി ശ്രീ നന്ദനം വീട്ടിൽ പരേതരായ വാസുദേവക്കുറുപ്പ് - മണിയമ്മ ദമ്പതികളുടെ മകന് സന്തോഷ് കുമാറാണ് (51) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് ഓഫിസിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകര്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഹൈമ. മക്കൾ: കണ്ണൻ, വിഷ്ണു.