അമ്പലപ്പുഴ: സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. പുറക്കാട് പഞ്ചായത്ത് 15ാം വാർഡ് പുത്തൻനട മഠപ്പള്ളിത്തറയിൽ പങ്കി (88), സഹോദരി കൈപ്പള്ളിയിൽ ഗൗരിക്കുട്ടിയമ്മ (84) എന്നിവരാണ് വ്യാഴാഴ്ച രാത്രി എട്ടോടെ മരിച്ചത്.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇളയ സഹോദരി ഗൗരിക്കുട്ടിയമ്മയാണ് ആദ്യം മരിച്ചത്. ഇവർ അവിവാഹിതയാണ്. പരേതനായ പ്രഭാകരനാണ് പങ്കിയുടെ ഭർത്താവ്.
മക്കൾ: മോഹനൻ, പ്രഭ, പ്രസന്ന, ഗീത, കുഞ്ഞുമോൻ. മരുമക്കൾ: അമ്മിണി, ബാബു, സാബു, അനി, പ്രിയ. ഇരുവരുടെയും സഹോദരി സതി.